ഷോപ്പിയാൻ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: ഷോപ്പിയാനിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്നായിരുന്നു സൂചന. ഒരു ഭീകരൻ കൂടി ഇവിടെയുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന കെട്ടിടം പൂർണമായും സൈന്യം വളഞ്ഞു.