വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ; തുരത്തി ഇന്ത്യൻ സൈന്യം


 

നൗഷേര: ജമ്മു കശ്മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ. വിമാനങ്ങൾ നിയന്ത്രണരേഖയ്ക്കടുത്ത‌് ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു. ഒരു വിമാനം നിയന്ത്രണ രേഖയ്ക്ക് അപ്പുറം തകർന്നു വീണതായും റിപ്പോർ‍ട്ടുണ്ട്. ലേ, ജമ്മു, ശ്രീനഗർ പത്താൻ കോട്ട് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കശ്മീരിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസ് നിറുത്തി. ഇവിടങ്ങളിലേക്കുള്ള സർവ്വീസുകൾ‍ വഴി തിരിച്ച് വിടുകയാണ്.

You might also like

  • Straight Forward

Most Viewed