കേന്ദ്ര ബജറ്റ് ചോർന്നെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മോദി സർക്കാരിന്‍റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കെ ബജറ്റ് ചോർന്നെന്ന ആരോപണവുമായി കോൺഗ്രസ്. ബജറ്റിലെ സുപ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. പാർട്ടി നേതാവ് മനീഷ് തിവാരിയാണ് ആരോപണമുന്നയിച്ചത്. സർക്കാർ വൃത്തങ്ങളാണ് മാധ്യമങ്ങൾക്ക് ബജറ്റ് വിവരങ്ങൾ ചോർത്തി നൽകിയതെന്നും തിവാരി ട്വിറ്ററിൽ കുറിച്ചു. ഈ വിവരങ്ങൾ ബജറ്റിൽ അതേപോലെ വന്നാൽ, അതിനെ ബജറ്റ് ചോർച്ചയായി കണക്കാക്കാൻ സാധിക്കില്ലേ എന്നും തിവാരി ചോദിച്ചു.