ബജറ്റ് 11 മണിക്ക് : കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തി


ന്യൂഡൽഹി : ബജറ്റ് അവതരണത്തിനായി കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തി. 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു തുടങ്ങും. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തിയത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരും പാര്‍ലമെന്റിലെത്തി. തുടര്‍ന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റ് അംഗീകരിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ബജറ്റ് ആയതിനാൽ ജനപ്രിയമാകാനാണു സാധ്യത. സമഗ്ര കാർഷിക പാക്കേജും വന്നേക്കും.

 

ഇന്നലെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തിൽ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ ശാശ്വത നടപടിയെടുക്കുമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചിരുന്നു. ആദായനികുതിയിളവിന്റെ അടിസ്ഥാന പരിധി കുറഞ്ഞത് 3 ലക്ഷമാക്കുമെന്നും നോട്ട് റദ്ദാക്കലും ജിഎസ്ടിയും കാരണം തകർന്ന ചെറുകിട വ്യവസായ മേഖലയ്ക്കും ഭവനനിർമാണ മേഖലയ്ക്കും ബജറ്റിൽ അനുകൂല നിലപാടുകളുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed