തമിഴ്നാട്ടിൽ വ്യപകമായി ആദായനികുതി വകുപ്പ് റെയ്ഡ്


ചെന്നൈ: തമിഴ്നാട്ടിൽ വ്യപകമായി ശരവണ സ്റ്റോർ ശൃംഖലയിൽ ആദായനികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. ചെന്നൈ, കോയന്പത്തൂർ എന്നിവിടങ്ങളിലായി ശരവണ സ്റ്റോറിന്‍റെ എഴുപതോളം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടക്കുന്നത്. നികുതി വെട്ടിപ്പു നടത്തിയതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. എണ്ണൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്. 

തമിഴ്നാട്ടിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ശരവണ സ്റ്റോർ. ഈ മാസം ആദ്യം തമിഴ്നാട്ടിൽ ശരവണ ഭവൻ ഉൾപ്പെടെയുള്ള പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഹോട്ടൽ ഡയറക്ടർ‍മാരുടെ വീടുകൾ, ഓഫിസുകൾ തുടങ്ങി ചെന്നൈ നഗരത്തിൽ മാത്രം 32 ഇടങ്ങളിലാണു അന്ന് പരിശോധന നടന്നത്.

You might also like

Most Viewed