മോദിക്ക് വധഭീഷണി : മാവോയിസ്റ്റുകൾ നയിക്കുന്നത് തോൽക്കുന്ന യുദ്ധമാണെന്ന് രാജ്നാഥ്

ന്യൂഡൽഹി : പ്രധാനമന്ത്രിക്ക് നേരെയുള്ള നക്സലുകളുടെ വധ ഭീഷണി സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയെ ശക്തമായൊരു രാജ്യമായി വളരുന്നത് കാണാൻ മാവോയിസ്റ്റുകൾ ആഗ്രഹിക്കുന്നില്ല. മോദിയുടെ നേതൃത്വത്തിൽ മാത്രമേ ഇന്ത്യ ശക്തമായൊരു രാജ്യമായി മാറുകയുള്ളെന്ന് മാവോയിസ്റ്റുകൾക്ക് അറിയാം. എന്നാൽ അവർ തോൽക്കുന്ന യുദ്ധമാണ് നയിക്കുന്നത്. രാജ്യത്ത് 10 ജില്ലകളിൽ മാത്രമാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പൂനയിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജീവ് ഗാന്ധിയെ വധിച്ചതുപോലെ മോദിയെ കൊലപ്പെടുത്താൻ ഇവർ ആസൂത്രണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.