എയർ ഇന്ത്യയെ­ സ്വന്തമാ­ക്കാൻ ജെ­റ്റ് എയർ­വേ­യ്‌സി­ന്റെ­ നീ­ക്കം


ന്യൂഡൽഹി : കടബാദ്ധ്യതമൂലം വീർപ്പുമുട്ടുന്ന പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ സ്വകാര്യ വിമാനക്കന്പനിയായ ജെറ്റ് എയർവേയ്സ് ഒരുങ്ങുന്നു. ജെറ്റ് എയർവേയസ്, ഫ്രഞ്ച് കന്പനിയായ എയർഫ്രാൻസ്, ഡെൽറ്റ എയർലൈൻസ് എന്നിവയുടെ കൺസോർഷ്യമാണ് എയർ ഇന്ത്യയെ വാങ്ങാൻ മുന്പന്തിയിലുള്ളത്. എയർ ഇന്ത്യയുടെ വിൽപനയ്&ക്ക് മുന്നോടിയായുള്ള താത്പര്യ പത്രം കേന്ദ്രസർക്കാർ ഉടനെ വിളിക്കുമെന്നാണ് സൂചന. 2018ൽ തന്നെ എയർ ഇന്ത്യയെ പൂർണമായി വിറ്റഴിച്ച്, സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

കഴിഞ്ഞ നവംബറിലാണ് ജെറ്റ് എയർവേയ്സും എയർ ഫ്രാൻസ് − കെ.എൽ.എമ്മും തമ്മിൽ സഹകരണം ആരംഭിച്ചത്. 106 യൂറോപ്യൻ നഗരങ്ങളിലേക്കും 44 ആഭ്യന്തര റൂട്ടുകളിലേക്കും ഇരു കന്പനികളും ചേർന്ന് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സിംഗപ്പൂർ എയർലൈൻസുമായി ചേർന്നുള്ള കന്പനിയായ എ.ഐ സാറ്റ്സ് എന്നിവയെ ഒന്നിച്ചും ഉപകന്പനിയായ അലയൻസ് എയറിനെ പിന്നീടും വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 50,000 കോടിയിലേറെ രൂപയുടെ കട ബാധ്യത എയർഇന്ത്യയ്ക്കുണ്ട്. 2012ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജ് പ്രയോജനപ്പെടുത്തിയാണ് കന്പനിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. 2021നകം 30,000 കോടിയോളം രൂപ നൽകുന്ന പാക്കേജ് പ്രകാരം ഇതുവരെ 26,500 കോടി രൂപ കേന്ദ്രസർക്കാർ എയർ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.

You might also like

Most Viewed