24 ലക്ഷം രൂ­പയു­ടെ­ വി­ദേ­ശ കറൻ­സി­ പി­ടി­കൂ­ടി­


ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നും വിദേശ കറൻസികൾ പിടികൂടിയത്.

1962ലെ കസ്റ്റംസ് നിയമം 110, 104 എന്നീ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അഡീഷണൽ കമ്മിഷണർ അമൻദീപ് സിംഗ് പറഞ്ഞു. ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്.

You might also like

  • Straight Forward

Most Viewed