മതം നോ­ക്കി­യല്ല സൈ­ന്യം പ്രവർത്തി­ക്കു­ന്നത് : ലെ­ഫ്. ജനറൽ ദേവ്‌രാജ് അൻപു­


ന്യൂഡൽഹി : രക്തസാക്ഷികൾക്ക് മതത്തിന്റെ നിറം നൽകുന്നതിൽ സൈന്യം വിശ്വസിക്കുന്നില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ. സൈന്യത്തെ കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വടക്കൻ സൈനിക കമാന്റ് മേധാവി ലെഫ്. ജനറൽ ദേവ്്രാജ് അൻപു പറഞ്ഞു. സുൻജുവാൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മതത്തെ കുറിച്ച് ഹൈദരാബാദ് എം.പി അസാദുദ്ദീൻ ഒവൈസി നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുൻജുവാൻ ആക്രമണത്തിൽ അഞ്ച് കശ്മീരി മുസ്ലീങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങളെന്തു കൊണ്ട് അതേകുറിച്ച് സംസാരിക്കുന്നില്ല. ഒന്പത് മണി ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്ന ദേശീയതാവാദികൾ കശ്മീരികളുടെയും മുസ്ലീങ്ങളുടെയും ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നു. ഞങ്ങൾക്ക് ദേശത്തോടുള്ള സ്നേഹത്തെ ചോദ്യം ചെയ്യുന്നുവർക്കുള്ള ഉത്തരമാണ് ഈ സംഭവം എന്നാണ് സൈനികർ രക്തസാക്ഷികളായ ആക്രമണത്തെ ഉദ്ധരിച്ച് ഒവൈസി പറഞ്ഞത്. 

മതം നോക്കിയല്ല സൈന്യം പ്രവർത്തിക്കുന്നത്. തങ്ങൾ ആരെയും വർഗ്ഗീയവൽകരിക്കാറില്ല. സൈന്യത്തിന്റെ പ്രവർത്തനരീതിയെ കുറിച്ച് അറിവില്ലാത്തവരാണ് അവർ. മറ്റെല്ലാത്തിനെയും മാറ്റിവെച്ചാണ് തങ്ങൾ ഒരുമിച്ചു ജീവിക്കുന്നതെന്ന് അവർ കാണേണ്ടതുണ്ടെന്നും ദേവ് രാജ് അൻപു പറഞ്ഞു. 

അസാദുദ്ദീൻ ഒവൈസിയുടെ പേരെടുത്ത് പറയാതെയായിരുന്നു ഈ പരാമർശം.

You might also like

  • Straight Forward

Most Viewed