സാ­ന്പത്തി­ക തി­രി­മറി­ : പ്രതി­ക്ക് അഞ്ച് വർ­ഷം തടവ്


മനാമ : ജോലി ചെയ്തിരുന്ന കന്പനിയിൽ നിന്നും 25,000 ബഹ്‌റൈൻ ദിനാറിന്റെ തിരിമറിനടത്തിയ ഏഷ്യൻ വംശജനായ അക്കൗണ്ടന്റിന് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. കന്പനിയിലെ ഡ്രൈവറുടെ സഹായത്തോടെ ഏഴ് മാസത്തോളം കന്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെക്കുപയോഗിച്ച് പ്രതി നിയമവിരുദ്ധമായി പണം അപഹരിക്കുകയായിരുന്നെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

2014 ജനുവരി മുതൽ ജൂലൈ വരെ പ്രതികൾ 32 ചെക്കുകൾ ഉപയോഗിച്ച് 25,073 ബഹ്‌റൈൻ ദിനാർ പിൻവലിച്ചു. അക്കൗണ്ടന്റ് നൽകുന്ന ചെക്കുകൾ ബാങ്കിൽ നൽകി പണം കൈപ്പറ്റിയിരുന്നത് ഡ്രൈവറായിരുന്നു. 2014 ജൂലൈയിൽ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് കന്പനിയാണ് പോലീസിൽ വിവരമറിയിച്ചത്.

കുറ്റവാളികളെ ചോദ്യം ചെയ്ത ക്യാപ്പിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂഷൻ കേസ് കോടതിക്ക് കൈമാറി. എന്നാൽ അക്കൗണ്ടന്റിന്റെ ദുരുദ്ദേശ്യത്തെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ല എന്നാണ് ഡ്രൈവർ കോടതിയിൽ പറഞ്ഞത്.

You might also like

  • Straight Forward

Most Viewed