മാംസാഹാരങ്ങളുടെ പരസ്യപ്രദർശനം വിലക്കി കോർപ്പറേഷൻ തീരുമാനം

ന്യൂഡൽഹി : മാംസാഹാരങ്ങളുടെ പരസ്യപ്രദർശനം വിലക്കി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനം. മതപരമായ കാരണങ്ങളും ശുചിത്വവും ചൂണ്ടിക്കാട്ടിയാണ് ചിക്കനും മട്ടനും ഉൾപ്പെടെയുള്ള വിഭവങ്ങൾ കടയ്ക്കുമുന്നിൽ പ്രദർശിപ്പിക്കരുതെന്നു കോർപ്പറേഷൻ ഉത്തരവ്. മാംസാഹാരങ്ങളുടെ പരസ്യപ്രദർശനം നിരോധിക്കണമെന്നത് ദ്വാരകയിലെ ഒരു കൗൺസിലറുടെ സ്വകാര്യ പ്രമേയമായിരുന്നു. ഇത് ആരോഗ്യ സ്ഥിരംസമിതി അംഗീകരിച്ചു. നഗരസഭാ കൗൺസിലിന്റെ അനുമതിയും ലഭിച്ചു. തീരുമാനം നടപ്പാക്കാനാകുമോയെന്ന് നഗരസഭ കമ്മിഷണർ തീരുമാനിക്കും.