ബാ­ങ്ക് അക്കൗ­ണ്ടു­മാ­യി­ ആധാർ ബന്ധി­പ്പി­ക്കു­ന്നത് സർക്കാർ അനി­ശ്ചി­തമാ­യി­ നീ­ട്ടി


ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നത് അനിശ്ചിതമായി നീട്ടി കേന്ദ്രസർക്കാർ. ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് ഫോളിയോ, ഇൻഷുറൻസ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബർ 31 ആയിരുന്നു. ആധാർ ബന്ധിപ്പിക്കുന്നത് മാർച്ച് 31വരെ നീട്ടാൻ തയ്യാറാണെന്ന് കേന്ദസർക്കാർ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്. വിവിധ സാന്പത്തിക ഇടപാടുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തിയതിയിൽ ഭേദഗതി വരുത്തുകയായിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

You might also like

Most Viewed