മി­ന്നലാ­ക്രമണത്തിന് മൻ­മോ­ഹൻ­സിംഗ് ധൈ­ര്യം കാ­ണി­ച്ചി­ല്ലെ­ന്ന് മോ­ഡി­


ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് സൈനിക ആക്രമണം നടത്താൻ ധൈര്യമില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ മോഡി നവ്ലാഖിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിൽ മിന്നലാക്രമണം നടത്താൻ അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗ് ധൈര്യം കാണിച്ചില്ലെന്ന് മോഡി പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് ശേഷം സർജിക്കൽ സ്ട്രൈക്ക് നടത്താനായി വ്യോമസേന പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു എന്നാൽ അതിനുള്ള അനുവാദം നൽകാൻ സർക്കാർ ധൈര്യം കാണിച്ചില്ല.

കഴിഞ്ഞ വർഷം ഉറി സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രണത്തിന് സർജിക്കൽ സ്ട്രൈക്ക് നടത്തി തിരിച്ചടിച്ച തന്റെ സർക്കാരിനെ പുകഴ്ത്തി സംസാരിക്കവെയാണ് മോഡി ഇക്കാര്യം പരാമർശിച്ചത്. ഉറി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാൻ അതിർത്തിയിൽ എന്റെ സൈന്യം സർക്കാർജിക്കൽ സട്രൈക്ക് നടത്തി. തീവ്രവാദ ക്യാംപുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യൻ സൈന്യം തിരിച്ചെത്തിയത്. പക്ഷെ പാകിസ്ഥാന് കനത്ത പ്രഹരം ഏൽപിക്കാൻ നമുക്കായി. ഇതാണ് എൻഡിഎ സർക്കാറും യുപിഎ സർക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും മോഡി ചൂണ്ടികാട്ടി. 

You might also like

  • Straight Forward

Most Viewed