തീ­വ്രവാ­ദത്തി­നെ­തി­രെ­ പോ­രാ­ടു­ന്നതിൽ ഇന്ത്യയ്ക്കൊ­പ്പം : യു­.എസ് േസ്റ്റ­റ്റ് സെ­ക്രട്ടറി­


ന്യൂഡൽഹി : തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യയ്ക്കൊപ്പമെന്ന്   അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ ടില്ലേർസൺ ഡൽഹിയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നയം വ്യക്തമാക്കിയത്. പാക് മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക നിരന്തരം പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിത താവളമൊരുക്കുന്നുവെന്ന യു.എസ് പ്രസിഡണ്ട്  ട്രംപിന്റെ പ്രസ്താവനയോടെ അമേരിക്ക-പാക് ബന്ധത്തിൽ വിള്ളൽ വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ച യു.എസ് സെക്രട്ടറി മേഖലയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യമെന്ന് നിലയ്ക്ക് അമേരിക്ക−-അഫ്ഗാൻ ബന്ധത്തിലും ഇന്ത്യയ്ക്കാണ് നിർണായക ചുമതല വഹിക്കാനാവുകയെന്നും ചൂണ്ടിക്കാട്ടി. 

ഒരു രാജ്യവും ഭീകരർക്ക് അനുകൂലമായ സാഹചര്യം ഒരുക്കരുതെന്ന നിലപാടാണ് യു.എസ് േസ്റ്ററ്റ് സെക്രട്ടറി ആവർത്തിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുഷമാ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബറിൽ ഇന്ത്യ-അമേരിക്ക-−അഫ്ഗാനിസ്ഥാൻ സംയുക്ത ചർച്ച നടത്തുമെന്നും സുഷമ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെയുള്ള നടപടികൾ പാകിസ്ഥാൻ ശക്തമാക്കിയാൽ മാത്രമേ ട്രംപിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകൾ ഫലപ്രദമാവുകയുള്ളൂ. ഒരു രാജ്യവും ഭീകരർക്കുള്ള സുരക്ഷിത താവളമാവരുത്, ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ തയ്യാറായില്ലെങ്കിൽ അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു. 

ഇന്ത്യ−-യു.എസ് സാന്പത്തിക, നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ ടില്ലേർസണിന്റെ സന്ദർശനത്തിനിടെ ഉണ്ടാവുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed