എയർ മാർഷൽ അർജൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന എയർ മാർഷൽ അർജൻ സിംഗ് അന്തരിച്ചു. (98) വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അർജൻ സിംഗിനെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യോമസേനയുടെ ഏക ഫൈവ്സ്റ്റാർ മാർഷലായിരുന്ന അർജൻ സിംഗിനെ രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
വ്യോമസേനയിലെ സർവ്വീസ് കാലത്തെ മികവ് പരിഗണിച്ച് 2002 ജനുവരിയിലാണ് കേന്ദ്ര സർക്കാർ അർജൻ സിംഗിന് ‘മാർഷൽ ഓഫ് ദി എയർഫോഴ്സ്’പദവി നൽകിയത്. ഇതോടെ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാർ ഓഫീസറായി അദ്ദേഹം. പത്തൊന്പതാം വയസ്സിൽ ആർ.എ.എഫിൽ പൈലറ്റ് ട്രെയിനിയായാണ് അർജൻ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964ൽ വ്യോമസേനയുടെ തലവനായി. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ 1964ൽ അർജൻ സിംഗ് നിർണായക പങ്കുവഹിച്ചിരുന്നു. അന്ന് 44 വയസുണ്ടായിരുന്ന അദ്ദേഹം യുദ്ധത്തിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ വ്യോമസേന ഉദ്യോഗസ്ഥനുമായി.
ബംഗാളിലെ പനഗറിലുള്ള ഇന്ത്യൻ എയർഫോഴ്സ് േസ്റ്റഷന് കഴിഞ്ഞ വർഷം അർജൻ സിംഗിന്റെ പേര് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, കര–വ്യോമ–നാവിക സേനാ മേധാവികൾ എന്നിവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.