ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല

ന്യൂഡൽഹി: ആധാർ കാർഡ് നമ്പരും പാൻ നമ്പറും ബന്ധിപ്പിക്കാൻ തിരക്കു കൂട്ടേണ്ടതില്ല. ജൂലായ് ഒന്നിനു മുമ്പ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ-പാൻ ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ, ജൂലായ് ഒന്നിനു മുമ്പ് അത് സാധിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമെന്നുള്ള പ്രചാരണം തെറ്റാണ്. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഒരു അവസാന തീയതി തീരുമാനിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. നിലവിലുളള ഉത്തരവു പ്രകാരം ഭാവിയിൽ പാൻ അസാധുവാക്കിയേക്കുമെന്നു മാത്രമാണെന്നുളളതെന്നും അവർ വ്യക്തമാക്കി.എന്നാൽ, ജൂലായ് ഒന്നിനു ശേഷം പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ നിർബന്ധമാണ്. ആധാർ-പാൻ ബന്ധിപ്പിക്കലിന്റെ സമയപരിധി ജൂലായ് ഒന്നിന് അവസാനിക്കുകയാണെന്ന ആശങ്കയിൽ ജനം നെട്ടോട്ടത്തിലാണ്.