കശ്മീരില്‍ പിഡിപി നേതാവിന് വെടിയേറ്റു

ശ്രീനഗര്‍ : കശ്മീരില്‍ പിഡിപി നേതാവ് അബ്ദുള്‍ ക്വയൂമിന് നേരെ ഭീകരവാദികള്‍ നിറയൊഴിച്ചു. ഇന്നലെ വൈകീട്ട് ശ്രീനഗറിലെ ബര്‍സുള്ളയിലുള്ള വീടിന് സമീപത്തുവെച്ചാണ് ക്വയൂമിന് വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്വയൂമിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരുക്ക് ഗുരുതരമാണെന്നും നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വളരെ അടുത്തു നിന്നാണ് അബ്ദുള്‍ ക്വയൂമിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. സോപിയാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചോളം പേർക്ക് പരുക്കേറ്റിരുന്നു.