സെയ്‌ഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ്

ലക്നൗ : ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ ശവം ഏറ്റുവാങ്ങില്ലെന്ന് പിതാവ് . ലഖ്നൗവിൽ ഭീകര വിരുദ്ധ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ പിതാവ് സർതാജാണ് മകന്റെ ശവം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചത്.
ജോലിക്ക് പോകാത്തതിന് താൻ ശാസിച്ചതിനെ തുടർന്നാണ് സൈഫുള്ള വീട് വിട്ടു പോയത്.കഴിഞ്ഞ തിങ്കളാഴ്ച വിളിച്ച് സൗദിക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നെന്നും സെയ്ഫുള്ള പറഞ്ഞു. ദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചത് കൊണ്ട് മകന്റെ ശവം ഏറ്റുവാങ്ങില്ലെന്ന് സർതാജ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
യു പിയിലെ താക്കൂർ ഗഞ്ചിൽ 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് സെയ്ഫുള്ള കൊല്ലപ്പെട്ടത്. ഇയാൾ ഇസ്ളാമിക് സ്റ്റേറ്റ് ഖുറാസൻ വിഭാഗത്തിൽ പെട്ട ഭീകരനാണെന്നാണ് പോലീസിന്റെ നിഗമനം.