അങ്കമാലി ഡയറീസിനെ പുകഴ്ത്തി മോഹൻലാൽ


കൊച്ചി: മലയാളത്തിന്റെ അഭിനയപ്രതിഭ മോഹൻലാൽ ലിജോയുടെ പുതിയ ചിത്രം അങ്കമാലി ഡയറീസിനെ പുകഴ്ത്തി എഫ് ബി പോസ്റ്റിട്ടു.

‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ എഫ് ബിയിൽ പറഞ്ഞു.

പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed