വേശ്യാവൃത്തി ലൈസൻസിന് അഞ്ചു രൂപ; കശ്മീരിലെ നിയമം വിവാദമാകുന്നു

ന്യൂഡല്‍ഹി: കാശ്മീരിൽ അഞ്ച് രൂപ അടച്ച് ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും വേശ്യാവൃത്തി ചെയ്യാമെന്ന് 1921-ല്‍ പ്രാബല്യത്തില്‍വന്ന നിയമത്തെ കുറിച്ചുള്ള വിവാദങ്ങൾ മുറുകുന്നു. സ്വാതന്ത്ര്യത്തിനുശേഷവും ഈ നിയമം ഇവിടെ റദ്ദാക്കിയിട്ടില്ല.
വേശ്യാവൃത്തി നിയമവിധേയമായി തുടരുന്ന രാജ്യത്തെ ഏകസംസ്ഥാനമാണ് കശ്മീര്‍. ചരിത്രത്തില്‍ അത്ര അറിയപ്പെടാത്ത ഈ വിചിത്രനിയമത്തിന്റെ കഥ മാധ്യമപ്രവര്‍ത്തകന്‍ അജിത് ചാക് എഴുതിയ നോവലില്‍ പരാമര്‍ശിച്ചതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്.
കാശ്മീരിൽ ഒട്ടേറെ ലൈംഗിക അതിക്രമങ്ങളും സെക്‌സ് റാക്കറ്റുകളും സംസ്ഥാനത്ത് കൊടികുത്തിവാണ കാലത്ത് മഹാരാജ ഹരിസിങ് ആണ് പൊതുവേശ്യാവൃത്തി രജിസ്‌ട്രേഷന്‍ നിയമത്തിന് അംഗികാരം നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് 'കശ്മീര്‍ കൊടുങ്കാറ്റ്' എന്ന പുസ്തകം.
എന്നാല്‍, ഈ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനുപോലും നടപടിയെടുക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന് അംഗങ്ങൾ പറയുന്നു.