തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍


ഒല്ലൂര്‍: തൃശ്ശൂരിലെ ചെമ്പക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പത്ത് സതീശന്‍, ഭാര്യ അമ്പിളി, മകന്‍ അരവിന്ദന്‍ എന്നിവരുടെ മൃതശരീരങ്ങളാണ് വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. സതീശനും ഭാര്യയും തൂങ്ങിമരിച്ച നിലയിലായിരുന്നു. മകന്‍ അരവിന്ദന്‍ വിഷംകഴിച്ച് മരിച്ച നിലയിലും. വിഷം കഴിച്ച മറ്റൊരു മകന്‍ ആദിത്യനെ അതീവഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

You might also like

Most Viewed