'യൂബർ ഈറ്റ്'ഉടൻ ഇന്ത്യയിലും

മുംബൈ: ടാക്സി സർവീസിനു പുറമേ ഭക്ഷണം ഡെലിവർ ചെയ്യാനും ഇനി യുബറിന്റെ സേവനം പ്രയോജനപ്പെടുത്താം. ടാക്സി സർവീസ് പോലെ തന്നെ യൂബറുമായി രജിസ്റ്റർ ചെയ്യുന്ന ഹോട്ടലുകളിൽ നിന്നാകും ചൂടു ഭക്ഷണം എത്തുക. പരീക്ഷണാർഥം അമേരിക്കയിലെ ലൊസാഞ്ചലസിൽ തുടങ്ങിയ പദ്ധതി ഇപ്പോൾ 52 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ബാങ്കോക്, സിംഗപ്പൂർ. ടോക്കിയോ, ഹോങ്കോങ്, തായ്പേയി എന്നീ നഗരങ്ങൾക്കു ശേഷം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും യൂബർ ഫുഡ് എത്തുകയാണ്. ആദ്യ ഘട്ടത്തിൽ ഡൽഹി, ബാംഗളൂർ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാകും സേവനം ലഭ്യമാവുക. യൂബർ ടാക്സി പോലെ തന്നെ കമ്പനിയുമായി രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണമാകും ഓർഡർ ചെയ്താൽ ഉടൻ വീട്ടിലെത്തുക.
യൂബർ ഈറ്റ് എന്നാകും ആപ്പിന്റെ പേര്. കാബ് ബുക്ക് ചെയ്യുന്ന അതേ രീതിയിലുള്ള ആപ്പ് തന്നെയാകും ഇതിനും ഉപയോഗിക്കുക. ഭ