ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1.64 കോടിയുടെ അനധികൃത നിക്ഷേപം

ന്യൂഡല്‍ഹി:കേരളത്തിലടക്കമുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1.64 കോടിയുടെ അനധികൃത നിക്ഷേപമുള്ളതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകളില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയത്. നോട്ട് അസാധുവാക്കി പ്രഖ്യാപനമുണ്ടായ നവംബര്‍ 8 മുതല്‍ 23 വരെ ദിവസങ്ങളില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഏകദേശം 21,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി,കൊല്‍കത്ത, മിഡ്‌നാപൂര്‍,ബീഹാര്‍, വാരണാസി എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലാണ് 1.64 കോടി രൂപയുടെ സംശയാസ്പദമായ നിക്ഷേപം കണ്ടെത്തിയത്. ഉറവിടം വ്യക്തമാക്കാത്തതും ടാക്‌സ് അടക്കാത്തതുമായ പണമാണ് ഇത്. ആറ് നഗരങ്ങളിലെ അക്കൗണ്ടുകളില്‍ പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.