പത്തുവയസുകാരിയും പിതാവും മരിച്ചനിലയില്‍

കൊച്ചി: കോതമംഗലത്ത് പത്തുവയസുകാരിയെയും പിതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. കോതമംഗലം മാലിപ്പാറയ്ക്ക് ചെങ്കരയില്‍ വാടകയ്ക്കു താമസിക്കുന്ന മനോജ് (47) മകള്‍ അഞ്ജു (10) എന്നിവരാണ് മരിച്ചത്.
വീടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് മനോജിനെ കണ്ടെത്തിയത്. അഞ്ജുവിനെ അര കിലോമീറ്റര്‍ അകലെയുമാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ സ്വദേശിയായ മനോദ് തെങ്ങുകയറ്റ തൊഴിലാളിയാണ്. മൂന്നു വര്‍ഷമായി ചെങ്കരയിലാണ് താമസം. ഇടുക്കി സ്വദേശിനി ജോളിയാണ് മനോജിന്റെ ഭാര്യ. അഞ്ജു മാലിപ്പാറ സെന്റ് മേരിസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ദമ്പതികള്‍ക്ക് രണ്ടു ആണ്‍കുട്ടികള്‍ കൂടിയുണ്ട്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.