വിമാനത്തിൽ സെൽഫി: നിരോധനം വരുന്നു


ന്യൂഡൽഹി: വിമാനത്തിനുള്ളിൽ അടിപൊളി സെൽഫി എടുക്കാമെന്ന ആഗ്രഹം ഇനി വേണ്ട. വിമാനത്തിൽ സെൽഫി, ഫോട്ടോയെടുപ്പ് എന്നിവയ്ക്ക് കർശന നിയന്ത്രണം കൊണ്ടുവരാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർദേശം വിമാനക്കമ്പനികൾക്ക് ഉടൻ തന്നെ കൈമാറുമെന്നാണ് വിവരം. വിമാനത്തിൽ ഫോട്ടോയെടുപ്പിന് നിലവിൽ നിയന്ത്രണങ്ങൾ ഉണ്ട്. എന്നാൽ യാത്രക്കാരും ജീവനക്കാരും പൈലറ്റുമടക്കം ഇവ ലംഘിക്കുന്നതിനെ തുടർന്നാണ് ഡിജിസിഎ കർശന നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നത്. അടുത്തയിടെ ഒരു പ്രമുഖ എയർലൈനിലെ ആറു പൈലറ്റുമാർ കുടുംബസമേതം കോക്പിറ്റിനുള്ളിലിരുന്ന് സെൽഫിയെടുത്തത് വിവാദമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed