ബച്ചൻ ക്രഡിബിൾ ആകട്ടെയെന്ന് കേന്ദ്രം


ഡല്ഹി: പനാമ രേഖകളിൽ പേര് വന്നതിനെ തുടർന്ന് കേന്ദ്രസർക്കാരിന്റെ ഇൻക്രഡിബിൾ ഇന്ത്യാ ബ്രാന്റ് അംബാസിഡർ സ്ഥാനം അമിതാഭ് ബച്ചൻ ഏറ്റെടുക്കുന്നത് വൈകിയേക്കും. വിനോദ സഞ്ചാര മേഖലയുടെ പ്രചാരണത്തിനായി അമിതാബ് ബച്ചനെയും പ്രിയങ്ക ചോപ്രയേയും നിയമിക്കാൻ ധാരണയായിരുന്നു. അസഹിഷ്ണുതാ വിവാദങ്ങൾ കാരണം അമീർ ഖാനെ നീക്കിയാണ് അമിതാഭിനെ ആ സ്ഥാനത്ത് നിയോഗിക്കാൻ തീരുമാനിച്ചത്.എന്നാൽ പനാമ രേഖകളിൽ അമിതാഭ് ബച്ചന്റെ പേര് പരാമർശിക്കപ്പെട്ടതോടെയാണ് കരാർ ഒപ്പിടുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനം.ബച്ചനടക്കം പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാരെ കുറിച്ച് 15 ദിവസത്തിനുള്ളിൽ അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed