പത്ത് മിനിറ്റ് എന്നാല്‍ എയര്‍ ഇന്ത്യക്ക് എട്ട് മണിക്കൂര്‍

ന്യൂ ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 400 യാത്രക്കാരുമായി ഷിക്കാഗോയിലേക്ക് പോകേണ്ടവിമാനം 8 മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് എട്ട് മണിക്കൂറുകള്‍ക്ക് ശേഷവും വിമാനത്താവളത്തില്‍ തന്നെ കിടക്കുന്നത്.
സാങ്കേതിക കാരണങ്ങളാല്‍ വിമാനം പത്ത് മിനുറ്റ് വൈകുമെന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിമാനം പുറപ്പെട്ടില്ല. ഡല്‍ഹിയില്‍ നിന്നും യു.എസിലെ ഷിക്കാഗോയിലേക്ക് നേരിട്ടുള്ള വിമാനമാണ് എയര്‍ ഇന്ത്യ 127 ബോയിങ് 777 വിമാനം. വിമാനം വൈകിയതിനാല്‍ യാ4ത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ വിമാനത്തില്‍ അക്ഷമരായി എഴുന്നേറ്റ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
11 മണിക്കൂറോളം യാത്രയുണ്ട് ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക്. വിമാനം വൈകുന്നതിനാല്‍ തായ്രക്കാര്‍ പ്രക്ഷുബ്ധരാണ്.