പുതിയ പേരുമായി വാരണാസി..


ലക്നോ: രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരം വരാണസിയെന്ന് ക്വാളിറ്റി കൗൺസിൽ സർവെ റിപ്പോർട്ട്. ചണ്ഡിഗഢ്, തിരുച്ചിറപ്പള്ളി എന്നിവ വൃത്തിയുള്ള നഗരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തത്തെിയപ്പോള്‍ വൃത്തിയില്ലാത്ത നഗരങ്ങളില്‍ ധന്‍ബാദ്, അസന്‍സോള്‍ തുടങ്ങിയ നഗരങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തി.

രാജ്യത്തെ നഗരങ്ങളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട് മോദിസർക്കാർ നടപ്പാക്കിയ പദ്ധതിയാണ് സ്വച് ഭാരത്. പ്രധാന മന്ത്രിയുടെ മണ്ഡലമായ വാരണസി ഏറ്റവും വൃത്തിഹീനമായ നഗരമാണെന്ന കണ്ടെത്തൽ പദ്ധതിക്കും സർക്കാരിനും വലിയ തിരിച്ചടിയാണ്. 73 നഗരത്തില്‍ നടത്തിയ കണക്കെടുപ്പില്‍ 65ാം സ്ഥാനം മാത്രമാണ് വരാണസിക്കുള്ളത്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂര്‍ ആണ്. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് മൈസൂര്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെുന്നത്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 73 നഗരങ്ങളിലാണ് സര്‍വെ നടത്തിയത്.

You might also like

Most Viewed