തനിക്കെതിരെയുള്ള വധഭീഷണിയില്‍ അല്‍ഭുതമില്ല: യെച്ചൂരി

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള വധഭീഷണിയില്‍ അല്‍ഭുതമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ വിശ്വാസികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ് ഭീഷണിക്കു പിന്നില്‍. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്നു രാവിലെയാണ് സീതാറാം യെച്ചൂരിക്ക് ആം ആദ്മി സേനയുടെ പേരില്‍ ഭീഷണിയുണ്ടായത്. സി.പി.എം ആസ്ഥാന മന്ദിരമായ എ.കെ.ജി ഭവനിലെ ഫോണില്‍ വിളിച്ചാണ് ഭീഷണിയുണ്ടായത്.