വി വി ഐ പി സുരക്ഷ: എൻ എസ് ജി കമാന്‍ഡോകളെ പിന്‍വലിക്കുന്നു

ന്യൂ ഡെല്‍ഹി: നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് 600ഓളം കമാന്‍ഡോകളെ വിവിഐപി സുരക്ഷാ ചുമതലയില്‍ നിന്ന് പിന്‍വലിക്കുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികളെ നേരിടുന്നതില്‍ എന്‍എസ്ജി വിജയം കണ്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇവരെ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കു മാത്രം ഉപയോഗിക്കാനാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി ആലോചന നടന്നിരുന്നുവെങ്കിലും. പത്താന്‍കോട്ട് തീവ്രവാദ ആക്രമണത്തിനോടനുബന്ധിച്ചായിരുന്നു ഇവര്‍ കഴിവ് തെളിച്ചത്. 300 എന്‍.എസ്.ജി കമാന്‍ഡോകളാണ് ജനുവരി പത്താന്‍കോട്ട് ഭീകരാക്രമണം നേരിട്ടത്. തീവ്രവാദികളെ നേരിടുന്നതിനും, ബന്ദികളെ മോചിപ്പിക്കുന്നതിനും, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും എന്‍.എസ്.ജി കമാന്‍ഡോകളെ നിയോഗിക്കാനാണ് നീക്കം.ഭാവിയില്‍ വി.വി.ഐ.പി സുരക്ഷാ ചുമതലയില്‍ നിന്ന് എന്‍.എസ്.ജിയെ പൂര്‍ണമായും ഒഴിവാക്കാനും നീക്കമുണ്ട്.
1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴില്‍ രൂപീകരിച്ചതാണ് എന്‍.എസ്.ജി.