ഫെയ്സ്ബുക്കിൽ ഫോട്ടോ ഇടുന്നവരുടെ ശ്രദ്ധയ്ക്ക്: പോൺസൈറ്റുകൾ ചിത്രങ്ങൾ ഉപയോഗിച്ചേക്കാം

ഫെയ്സ്ബുക്കിൽ ഫോട്ടോകൾ ഷെയർ ചെയ്യാത്തതായി ആരും ഉണ്ടാകില്ല. വിവിധ തരത്തിലുള്ള ഫോട്ടോകൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത് അതിനു ലഭിക്കുന്ന ലൈക്കും കമന്‍റും കണ്ട് സംതൃപ്തിയടയുന്നവർ ഏറെയാണ്. എന്നാൽ ഫെയ്സ്ബുക്കിൽ ഫോട്ടോ ഇടുന്നവർ ശ്രദ്ധിക്കുക. പോൺസൈറ്റുകൾ അവരുടെ സൈറ്റുകളുടെ പ്രൊമോഷനായി നിങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചേക്കാം.
മെയിൽ ടുഡെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ആയിരക്കണക്കിന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ നിന്ന് കോപ്പി ചെയ്ത് മോർഫ് ചെയ്ത് പോൺസൈറ്റുകൾ ഉപയോഗിച്ചു വരികയാണെന്നാണ് വിവരങ്ങൾ. ഇവർ പൊതുസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയും ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന 40 ശതമാനം സ്ത്രീകളും ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയരായിരിക്കുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് സെക്സ് ചാറ്റ് നടത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവർ ആദ്യം പെൺകുട്ടികളുടെ ചിത്രങ്ങൾ കോപ്പി ചെയ്യുന്നു. അതിനു ശേഷം ഈ ചിത്രങഅങൾ മോർഫ് ചെയ്ത് വ്യാജ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുന്നു. ഇവ ഉപയോഗിച്ച് സെക്സ് ചാറ്റ് ചെയ്യുകയും പണം തട്ടുകയുമാണ് ഇവരുടെ രീതി. ഇത്തരം സൈറ്റിന്‍റെ അഡ്മിനിസ്ട്രേറ്റർമാർ ചിത്രങ്ങൾ വൈറലാകാൻ സഹായിക്കും.