കെജ്‌രിവാളിനുമേല്‍ യുവതി മഷി ഒഴിച്ച സംഭവം : ബിജെപിയ്ക്കും പോലീസിനും എതിരെ ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമേല്‍ യുവതി മഷി ഒഴിച്ച സംഭവത്തില്‍ ബിജെപിയ്ക്കും പോലീസിനും എതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത്. കെജ്‌രിവാളിനെ കൊല്ലാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.വിഐപി സുരക്ഷയ്ക്ക് എഎപി എതിരാണെന്നും എന്നാല്‍, മുഖ്യമന്ത്രിയായ കെജ്‌രിവാള്‍ പ്രസംഗിക്കവേ അദ്ദേഹത്തിന്റെ തൊട്ടടുത്തെത്തി മഷി ഒഴിക്കാന്‍ ഒരു സ്ത്രീയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്തരത്തില്‍ ആരെങ്കിലും ബോംബോ, ആസിഡോ എറിഞ്ഞാല്‍ ആര് സമാധാനം പറയുമെന്നും മനീഷ് സിസോദിയ പറഞ്ഞു.ഡല്‍ഹി സര്‍ക്കാരിന്റെ വാഹന പരിഷ്‌കരണം വിജയിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കവേയാണ് കഴിഞ്ഞ ദിവസം ഇരുപത്തിയേഴുകാരി കെജ്‌രിവാളിനുമേല്‍ മഷിയൊഴിച്ചത്.