അയ്യപ്പന്റെ ആറാട്ടിന് 10നും 50നും ഇടയിലുള്ള സ്ത്രീകളെ പങ്കെടുക്കാന്‍ അനുവദിക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: പമ്പയില്‍ അയ്യപ്പന്റെ ആറാട്ടിന് 10നും 50നും ഇടയിലുള്ള സ്ത്രീകളെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വര്‍ഷങ്ങളായി ആറാട്ടിന് സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. ഇത് ബോധവത്കരണത്തിലൂടെയും അല്ലാതെയും തടയുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസ് ചിലരുടെ നിക്ഷിപ്ത താല്‍പര്യമാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആചാരങ്ങളും അനുഷ്ഠാനങ്ങളും മുന്‍നിര്‍ത്തി ഉത്തരവാദിത്തം നിറവേറ്റും. ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ തടയാന്‍ ഭക്തരെ പങ്കെടുപ്പിച്ച് പ്രാര്‍ഥനകള്‍ നടത്തും. ആചാരാനുഷ്ഠാനങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാവുന്ന തരത്തില്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയ ദശരഥജടായു ബലിതര്‍പ്പണം വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
അടുത്ത മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ അപ്പം, അരവണ വിതരണം, ഭണ്ഡാരം എന്നിവയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കാണിക്ക, അന്നദാനം, നിവേദ്യം, പൂജകള്‍ തുടങ്ങിയവക്ക് ഓണ്‍ലൈനിലൂടെ പണം അടക്കുന്നതിനും അയ്യപ്പഭക്തര്‍ സന്നിധാനത്തത്തെുന്ന ദിവസം പ്രസാദം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനങ്ങളും ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന വിധം പുനക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.