ഈന്തപ്പഴത്തിന്റെ ആരോഗ്യവശങ്ങള്‍ ആർക്കൊക്കെ അറിയാം?

ഈന്തപ്പഴത്തിന് നിരവധി ആരോഗ്യവശങ്ങളുണ്ടെന്ന് പലരും കേട്ട് കാണും. എന്നാൽ എത്രപേർക്കറിയാം ഇതിന്റെ ആരോഗ്യപരമായ ഗുണഗണങ്ങൾ? ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാണ് ഈന്തപ്പഴം.
ഈന്തപ്പഴം ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. ദിവസവും ഈന്തപ്പഴം ജൂസ് കഴിച്ചാല്‍ നിങ്ങളുടെ സൗന്ദര്യവും ആരോഗ്യവും വര്‍ധിക്കും. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥമാണ് ഈന്തപ്പഴം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാം.
ഈന്തപ്പഴം രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കുന്നത് മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് . ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.
ഈന്തപ്പഴത്തിലെ വൈറ്റമിന്‍ എ നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ്.
ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.
മാത്രമല്ല ഇതിലെ കാല്‍സ്യം സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ്. സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.
പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഈന്തപ്പത്തിലെ ഫ്‌ളോറിന്‍ എന്ന ഘടകത്തിന് സാധിക്കും. ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
ആന്റി-എയ്ജിങ് പഴം കൂടിയാണിത് . ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ് ശരീരത്തിലെ ഫ്രീ റാഡിക്കല്‌സിനെ ഇല്ലാതാക്കും.
ചര്‍മ്മത്തിലെ മാലിന്യം പൂര്‍ണ്ണമായും കളയുന്നു , അതോടൊപ്പം രക്തത്തിലെ വിഷാംശങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നു
ധാരാളം വൈറ്റമിന്‌സ് അടങ്ങിയ ഈന്തപ്പഴം നിങ്ങളുടെ മുടിയുടെ ആരോഗ്യം കാക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന് ബി മുടിക്ക് കരുത്തു നല്‍കും