പരമ്പരാഗത കാളപ്പോരിനും പക്ഷിപ്പോരിനും വിലക്ക്

മൊറിഗോണ്‍: മാഘ് ബിഹു ആഘോഷത്തിന്റെ ഭാഗമായി അസമിലെ മൊറിഗോണില്‍ ഇന്നലെ നടത്താനിരുന്ന പരമ്പരാഗത കാളപ്പോരും ഹാജോയിലെ പക്ഷിപ്പോരും കോടതി ഉത്തരവുകളെത്തുടര്‍ന്ന് തടഞ്ഞു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് വര്‍ഷം തോറും സംഘടിപ്പിക്കുന്ന കാളപ്പോര് മൊറിഗോണില്‍ തടഞ്ഞത്.അതേസമയം, ചില പ്രാദേശിക കാളയുടമകള്‍ മൃഗങ്ങളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുനല്‍കിയശേഷം പ്രതീകാത്മക കാളപ്പോര് നടത്തി. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ല.ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവിന്‍ പ്രകാരമാണ് മറ്റൊരു പരമ്പരാഗത ചടങ്ങായ പക്ഷിപ്പോര് (ബുള്‍ബുള്‍ പോര്) തടഞ്ഞത്. മാഘ് ബിഹു ഉത്സവകാലത്തു നടത്തുന്ന ഈ മത്സരത്തില്‍ ബുള്‍ബുള്‍ പക്ഷികള്‍ ക്രൂരമായി ഉപദ്രവിക്കപ്പെടുകയാണെന്നു കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.