മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വില്‍ക്കുന്ന ഫെയര്‍നസ് ക്രീമുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നവ: ബാബാ രാംദേവ്


മുംബൈ: കറുത്തവരെ വെളുപ്പിക്കും എന്ന പേരില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വില്‍ക്കുന്ന ഫെയര്‍നസ് ക്രീമുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നവയെന്ന് യോഗഗുരു ബാബാ രാംദേവ്. യഥാര്‍ത്ഥത്തില്‍ വെളുത്ത നിറമുള്ള പെണ്‍കുട്ടികളാണ് ഇത്തരം പരസ്യത്തില്‍ അഭിനയിക്കുന്നതെന്നും മുംബൈയിലെ സന്യാസ ആശ്രമത്തില്‍ പ്രസംഗിക്കുന്നതിനിടെ രാം ദേവ് പറഞ്ഞു. ഈ ലോകത്ത് മുഴുവന്‍ തെരഞ്ഞിട്ടും ഫെയര്‍നസ് ക്രീം ഉപയോഗിച്ച് നിറം വച്ചവരെ തനിക്ക് കണ്ടെത്താനായില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളടക്കമുള്ള ആയുര്‍വേദ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്നാണ് ഏറെ കൗതുകകരം.

തന്റെ കമ്പനി വലിയ ബ്രാന്‍ഡായി വളരുന്നതില്‍ ഇത്തരക്കാര്‍ക്ക് വിദ്വേഷമുണ്ട്. എന്നാല്‍ എങ്ങനെ ജോലി ചെയ്യണമെന്ന് കാണണമെങ്കില്‍ അവരെ ഞാന്‍ എന്റെ അടുത്തേക്ക് ക്ഷണിക്കുകയാണെും രാം ദേവ് പറഞ്ഞു. ദിവസം 19 മണിക്കൂറാണ് പൂര്‍ണമായ ആത്മാര്‍ത്ഥതയോടെ താന്‍ ജോലി ചെയ്യുന്നതെന്നും രാംദേവ് അവകാശപ്പെട്ടു. പതഞ്ജലി ഗ്രൂപ്പ് നേടുന്ന എല്ലാ ലാഭവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നീക്കിവെക്കുന്നത്. തന്റെ ബിസിനസ് മൂലം മറ്റുള്ളവര്‍ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തികൊണ്ടുപോകുന്നത് തടയുമെന്നും, അതെല്ലാം ഇവിടെ തന്നെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുപ്പെടുമെന്നും രാംദേവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed