സെല്‍ഫി അപകടമരണങ്ങള്‍ : ഒന്നാം സ്ഥാനത്ത് ഇന്ത്യ

മുംബൈ: സെല്‍ഫി അപകടമരണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരിച്ച 27-ഓളം കേസുകളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
നിരവധി സ്ഥലങ്ങള്‍ ഇതിനോടകം സെല്‍ഫി നിയന്ത്രണ പ്രദേശമായി പ്രക്യാപിച്ചു കഴിഞ്ഞതായി മുംബൈ പൊലീസ് പറഞ്ഞു. മുംബൈയിലെ ബാന്ദ്രകടല്‍ത്തീരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഒരു വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അപകടമേഖലകളില്‍ സെല്‍ഫി നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം സെല്‍ഫി അപകടസാധ്യത പരിഗണിച്ച് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ നഗര ഭരണസമിതികളുമായി ബന്ധപ്പെട്ടതായും, ഇത്തരം മേഖലകളില്‍ കര്‍ശന നിര്‍ദ്ധേശം നല്‍കുന്നതിന് ലൈഫ് ഗാര്‍ഡുകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പൊലീസ് പറഞ്ഞു. സെല്‍ഫി നിരോധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പൊലീസ് അറിയിച്ചു.