ഛത്തീസ്ഗഡിൽ വെടിവയ്പ്പിൽ നാല് ഇന്ത്യൻ മാവോവാദികൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് : വെള്ളിയാഴ്ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ വനമേഖലയിൽ പോലീസ് നടത്തിയ വെടിവയ്പ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായി സുരക്ഷാസേന റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 470 കിലോമീറ്റർ അകലെയുള്ള ബിജാപൂരിലാണ് സംഭവമുണ്ടായത്.
മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് ബിജാപൂർ ജില്ലാ പോലീസ് അറിയിച്ചു.