അയോധ്യ പ്രവാചകന്റെ ജന്മസ്ഥലമല്ല രാമന്റെ ജന്മസ്ഥലം: ബാബാ രാംദേവ്

ന്യൂഡല്‍ഹി: വിവാദ യോഗാ ഗുരു ബാബാ രാംദേവ് വീണ്ടും വിദ്വേഷ പ്രസ്താവനയുമായി രംഗത്ത്. അയോധ്യ, പ്രവാചകനായ മുഹമ്മദിന്റെ ജന്മസ്ഥലമല്ലെന്നും രാമന്റെ ജന്മസ്ഥലമാണതെന്നും രാംദേവ് പറഞ്ഞു. എല്ലാ ഹിന്ദുക്കള്‍ക്കും മുസ്ലിമുകള്‍ക്കുമറിയാം അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന്. അത് മുഹമ്മദിന്റെ ജന്മനാടല്ലെന്നും എല്ലാവര്‍ക്കുമറിയാം. രാമന്‍ നമ്മുടെ അഭിമാനമാണെന്നും രാംദേവ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.