കാർണിവലിനിടെ യുവതിയെ ശല്യം ചെയ്യുന്ന പൊലീസുകാരന്‍റെ രംഗം വൈറൽ: അന്വേഷണത്തിന് ഉത്തരവ്

അഹമ്മദാബാദ് : അഹമ്മദാബാദിലെ കങ്കാരിയ കാർണിവലിനിടെ യുവതിയെ ശല്യം ചെയ്ത പൊലീസുകാരന്‍റെ രംഗം വൈറലായി. ഇതേ തുടർന്ന് സിറ്റി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയൊയാണ് പുറത്തു വന്നിരിക്കുന്നത്. യുവതിയെ പുറകെ നടന്ന് പൊലീസുകാരൻ ശല്യം ചെയ്യുന്നതാണ് രംഗങ്ങൾ.വിവിധ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുന്ന കങ്കാരിയ കാർണിവൽ കാണാൻ വരുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്.അതേസമയം ശല്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മുഖം വീഡിയൊയിൽ വ്യക്തമല്ല. ആരാണ് വീഡിയൊ പോസ്റ്റ് ചെയ്തതെന്ന കാര്യവും വ്യക്തമല്ല.