ഏഴാം ക്ലാസുകാരനെ അധ്യാപിക മര്‍ദിച്ചതായി പരാതി

പേരൂര്‍ക്കട: ഏഴാം ക്ലാസുകാരനെ അധ്യാപിക മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ കൈക്കുഴയ്‌ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട അമ്പലമുക്ക് എന്‍.സി.സി റോഡ് രാമപുരം ലെയിനില്‍ താമസിക്കുന്ന കരിക്കകം മുളയറ സ്വദേശി ജോയിയുടെ മകന്‍ അനന്തു (13) വിനാണ് അധ്യാപികയുടെ മര്‍ദനമേറ്റത്. .തിരുവനന്തപുരം അട്ടക്കുളങ്ങര ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു സംഭവം. അധ്യാപിക ക്ലാസില്‍ വെറുതെ ഇരിക്കുന്നത് ചോദിച്ചതാണ് തന്നെ മര്‍ദിക്കാന്‍' കാരണമെന്ന് കുട്ടി പറയുന്നു. സ്‌കൂളിലെ മറ്റ് കുട്ടികളെയും ഈ അധ്യാപിക മര്‍ദിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പിടിഎ മീറ്റിംഗില്‍ കുട്ടിയുടെ മാതാവ്, തന്റെ മകനെ മര്‍ദിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. പേരൂര്‍ക്കട പോലീസിന്റെ നിര്‍ദ്ദേശപ്രകാരം രക്ഷിതാക്കള്‍ ഫോര്‍ട്ട്‌സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തു