പത്ര പ്രവർത്തകൻ രവീന്ദ്ര ഖാലിയ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രവീന്ദ്ര ഖാലിയ (78) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൌ സാല്‍ ഛോട്ടി പത്നി, ഗലിബ് ഛുട്ടി ഷരാബ് എന്നിവയാണ് രവീന്ദ്ര ഖാലിയയുടെ അറിയപ്പെടുന്ന എഴുത്തുകള്‍. നിരവധി മാഗസിനുകളുടെ പത്രാധിപരായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.