ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്; ഇറാൻ പ്രസ്താവനയെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ഇറാന്റെ ശ്രമങ്ങളെ ശക്തമായി തള്ളി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം. ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈനിലെ നിയമപരമായ നടപടികളെ മനുഷ്യാവകാശ ലംഘനങ്ങളായി ചിത്രീകരിക്കാനുള്ള ഇറാന്റെ നീക്കം വസ്തുതകളെ ബോധപൂർവ്വം വളച്ചൊടിക്കലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ഇത്തരം നടപടികൾ ഇറാൻ അവസാനിപ്പിക്കണം. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ തത്വങ്ങൾ പാലിക്കാനും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നിർത്താനും ബഹ്‌റൈൻ ഇറാനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെയും അയൽരാജ്യങ്ങൾ തമ്മിലുള്ള മര്യാദകളെയും ഇറാൻ ബഹുമാനിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed