ബഹ്റൈനിൽ മണി എക്‌സ്‌ചേഞ്ച് കവർച്ചാ ശ്രമം; 19-കാരനായ ഏഷ്യൻ സ്വദേശി 24 മണിക്കൂറിനുള്ളിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ കവർച്ചയ്ക്ക് ശ്രമിച്ച ഏഷ്യൻ സ്വദേശിയെ തലസ്ഥാന ഗവർണറേറ്റ് പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി. 19 വയസ്സുകാരനായ യുവാവാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച പ്രതി, പിന്നീട് പണമൊന്നും ലഭിക്കാതെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണശ്രമം സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ലഭ്യമായ മറ്റ് തെളിവുകളും പരിശോധിച്ചതിലൂടെ പ്രതിയെ തിരിച്ചറിയുകയും 24 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ നിലവിൽ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
fesfsf



