മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല
ഷീബ വിജയൻ I കേരളം
മലപ്പുറം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും ജനങ്ങളുടെ ആഗ്രഹം പരിഗണിച്ചാകും യുഡിഎഫ് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് ഭരണത്തുടർച്ച പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് തങ്ങൾ വ്യക്തമാക്കി. സർവേകളിൽ പറയുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ മുന്നണിക്ക് ലഭിക്കും. പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ ലീഗിന് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ഇത്തവണയും ഒന്നും ചോദിച്ചുവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അർഹമായത് മുന്നണി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും മറ്റാരുടെയും ഇടപെടൽ ആവശ്യമില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
sdfdsf



