യുഡിഎഫ് അനുകൂല സർവേകളെ തള്ളി വെള്ളാപ്പള്ളി; 'ഇടതുപക്ഷം അധികാരത്തിൽ വരും'
ഷീബ വിജയൻ I കേരളം
ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം പരാജയപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ പരാജയമായിരിക്കുമെന്നും അവിടെ മതാധിപത്യം വിജയിക്കുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി. യുഡിഎഫ് ഭരണത്തിലേറിയാൽ ഭരണം നിയന്ത്രിക്കുന്നത് മുസ്ലിം ലീഗായിരിക്കും. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല, കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിക്ക സർവേകളും യുഡിഎഫിന് മുൻതൂക്കം നൽകുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ ഈ പ്രതികരണം. എൽഡിഎഫ് സർക്കാർ ഒട്ടേറെ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും സർവേ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
dsgdg



