ഇന്ത്യൻ ക്ലബ്ബിൽ ദേശീയദിന – ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 19, 20 തിയതികളിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ദേശീയ ഡേയോടനുബന്ധിച്ചും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും ഇന്ത്യൻ ക്ലബ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 19, 20 തീയതികളിൽ ക്ലബ് പരിസരത്ത് വൈകീട്ട് ഏഴു മണി മുതലാണ് ആഘോഷങ്ങൾ നടക്കുക. ഡിസംബർ 19-ന് പ്രശസ്ത ഗായകരെ അണിനിരത്തിക്കൊണ്ടുള്ള മെഗാ സംഗീത വിരുന്നാണ് പ്രധാന ആകർഷണം. സോണി ടി.വി സൂപ്പർസ്റ്റാർ സിംഗർ വിജയിയായ മാസ്റ്റർ ആവിർഭാവ് പരിപാടിക്ക് നേതൃത്വം നൽകും. പിന്നണി ഗായകരായ ലിബിൻ സഖറിയ, മെറിൻ ഗ്രിഗറി എന്നിവരും സംഗീത രാവിൽ പങ്കുചേരും.
ഡിസംബർ 20-ന് ക്രിസ്മസ് ട്രീ അലങ്കാര മത്സരവും (വൈകീട്ട് 7 മണി മുതൽ 10 വരെ) കേക്ക് ബേക്കിങ് മത്സരവും (രാത്രി 8 മണിക്ക്) നടക്കും.
ക്ലബ്ബിന്റെ 110-ാം വാർഷികത്തിന്റെ സ്മരണാർത്ഥം 110 കുട്ടികൾ പങ്കെടുക്കുന്ന കരോൾ ഗാനസംഘം ലൈവ് പ്രകടനവും ഇതോടൊപ്പം അവതരിപ്പിക്കും. കൂടാതെ, 14 വയസ്സുവരെയുള്ള നൂറിലധികം കുട്ടികൾക്ക് സാന്റാ ക്ലോസിൽ നിന്ന് ക്രിസ്മസ് സമ്മാനങ്ങളും ലഭിക്കും.
പരിപാടികൾക്ക് പ്രവേശനം സൗജന്യമാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 15-ന് മുമ്പ് ക്ലബ് റിസപ്ഷനിൽ നിന്ന് രജിസ്ട്രേഷൻ ഫോമുകൾ വാങ്ങി രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾ അറിയിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് ജോസഫ് ജോയ് (39802800), ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. (39623936), എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ (36433552), അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു (32228434), ഇവന്റ് കോർഡിനേറ്റർ ബിനോജ് മാത്യു (33447494) എന്നിവർ പങ്കെടുത്തു.
aSsaasa
