ബഹ്റൈൻ സാംസ വനിതാവേദിക്ക് പുതിയ നേതൃത്വം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ സാംസ (സാംസ്കാരിക സമിതി) വനിതാ വേദിയുടെ പുതിയ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗത്തോടൊപ്പം നടന്ന ചടങ്ങിൽ അധികാരമേറ്റു. ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സാംസ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണൻ സ്വാഗതം ആശംസിച്ചു, ബാബു മാഹി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വത്സരാജൻ കുമ്പയിൽ സാംസയുടെയും വനിതാ വേദിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും കഴിഞ്ഞ രണ്ട് വർഷത്തെ റിപ്പോർട്ട് വീഡിയോ പ്രസന്റേഷനായി അവതരിപ്പിക്കുകയും ചെയ്തു. ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജകുമാറും ട്രഷറർ രശ്മി അമലും പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ അജിമോൾ സോവിൻ (പ്രസിഡന്റ്), ധന്യ സാബു (സെക്രട്ടറി), രജിഷ ഗണേഷ് (ട്രഷറർ), കൃഷ്ണപ്രിയ വിനോദ് (വൈസ് പ്രസിഡന്റ്), ആതിര ബിൻഷോ (ജോയിന്റ് സെക്രട്ടറി), രജിത ബൈജു (എന്റർടൈൻമെന്റ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന 23 അംഗ സമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ പത്തുവർഷമായി സാംസയിൽ പ്രവർത്തിച്ച അംഗങ്ങളെയും, മികച്ച പിന്തുണ നൽകിയ സ്പോൺസർമാരെയും, മികച്ച പ്രകടനം കാഴ്ചവെച്ച വനിതാ വേദി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. റിയാസ് കല്ലമ്പലം, സോവിൻ തോമസ് ഉൾപ്പെടെയുള്ളവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ബീന ജിജോ നന്ദി പറഞ്ഞു.
asdadsads
