ഇന്ത്യൻ സ്കൂൾ വാർഷിക കായിക മേള സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാർഷിക കായികമേളയിൽ 372 പോയിന്റുകൾ നേടി ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 357 പോയിന്റുകൾ വീതം നേടി സി.വി.ആർ ഹൗസും വി.എസ്.ബി ഹൗസും റണ്ണർഅപ്പ് സ്ഥാനം പങ്കിട്ടു. ഇതുമായ ബന്ധപ്പെട്ട് നടന്ന ഔദ്യോഗിക ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപവാല മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷത വഹിച്ചു.
വ്യക്തിഗത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ പൂർവ്വി ഗുരുപ്രസാദ് (ജെസിബി ഹൗസ്, 25 പോയിന്റ്), ആരവ് ശ്രീവാസ്തവ (വിഎസ്ബി ഹൗസ്, 28 പോയിന്റ്), പാർവതി സലീഷ് (വിഎസ്ബി ഹൗസ്, 28 പോയിന്റ്), ആഗ്നസ് ചാക്കോ ജോസഫ് (ജെസിബി ഹൗസ്, 28 പോയിന്റ്) എന്നിവർ ശ്രദ്ധേയരായി. കായിക വകുപ്പ് മേധാവി ശ്രീധർ ശിവ സാമിഅയ്യ വാർഷിക സ്പോർട്സ് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂൾ പതാക ഉയർത്തൽ, ഒളിമ്പിക് ദീപശിഖാ പ്രയാണം, പ്രതിജ്ഞ എന്നിവയോടെയാണ് കായികമേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. 4 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പൈതൃകം വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും, ജൂനിയർ ക്യാമ്പസ് വിദ്യാർത്ഥികൾ നൃത്താവതരണവും നടത്തി.
മാർച്ച് പാസ്റ്റിൽ ആര്യഭട്ട ഹൗസും സി.വി. രാമൻ ഹൗസും ഒന്നാം സമ്മാനം പങ്കിട്ടപ്പോൾ ജെ.സി ബോസ് ഹൗസ് രണ്ടാം സ്ഥാനം നേടി. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി രേഖപ്പെടുത്തി.
വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഫിനാൻസ് & ഐ.ടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു
dfssdfd
asdads
dzxsdzfa
cxzxzxz
adqswadsasd
adfsdasfdesa
ASDA
szadsads
qwqwewq
