വടകര സഹൃദയവേദി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: വടകര സഹൃദയവേദി തങ്ങളുടെ അംഗങ്ങളെ പങ്കെടിപ്പിച്ചുകൊണ്ട് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ബഹ്‌റൈനിലെ പ്രധാനപ്പെട്ടതും ചരിത്രപരവുമായ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് യാത്ര നടന്നത്.
രണ്ട് ബസ്സുകളിലായിട്ടാണ് ഇവർ യാത്ര പുറപ്പെട്ടത്. ആലി പോട്ടറി, അവാലി ക്രിസ്ത്യൻ ചർച്ച്, ബഹ്‌റൈൻ ഫസ്റ്റ് ഓയിൽ വെൽ (എണ്ണക്കിണർ), ബഹ്‌റൈൻ ഫോർട്ട് (ഖലഅത്ത് അൽ ബഹ്‌റൈൻ), ദിൽമുനിയ മാൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളാണ് യാത്രാസംഘം സന്ദർശിച്ചത്. സംഘടനയുടെ രക്ഷാധികാരികൾ, എക്സിക്യൂട്ടീവ് ഭാരവാഹികൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് ഈ ഏകദിന വിനോദയാത്രയ്ക്ക് നേതൃത്വം നൽകിയത്.
fsddsfds
